Flash News

മധ്യപ്രദേശില്‍ ദലിത് സ്ത്രീകളെ കുടിവെള്ളം എടുക്കുന്നത് വിലക്കി

മധ്യപ്രദേശില്‍ ദലിത് സ്ത്രീകളെ കുടിവെള്ളം എടുക്കുന്നത് വിലക്കി
X
water

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊതു പൈപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിന് ദലിത് സ്ത്രീകളെ മറ്റ് സ്ത്രീകള്‍ തടഞ്ഞു. ഭേതൂല്‍ ജില്ലയിലാണ് സംഭവം.  ദലിത് സ്ത്രീകള്‍ വെള്ളമെടുക്കുന്നത് മറ്റ് സവര്‍ണ ജാതിയില്‍പ്പെട്ട സ്ത്രീകള്‍ തടയുകയായിരുന്നു. താക്കറെ വിഭാഗത്തില്‍പ്പെട്ട് സവര്‍ണ്ണ സ്ത്രീകളാണ് ഇവരെ തടഞ്ഞത്.ഇതിനെതിരേ ദലിത് സ്്ത്രീകള്‍ പ്രതിഷേധിച്ചു.
തുടര്‍ന്ന് മറ്റ് സ്ത്രീകള്‍ വെള്ളമെടുക്കാന്‍ ഇവരെ അനുവദിച്ചു. എന്നാല്‍ ഉപാധികളോടെയായിരുന്നു വെള്ളം എടുക്കാന്‍ അനുവദിച്ചത്. ഒമ്പത് പൈപ്പുകളിലെ രണ്ടു പൈപ്പില്‍ നിന്ന് മാത്രമേ വെള്ളം എടുക്കാവൂ. ദലിതരോ അവരുടെ ബക്കറ്റോ മറ്റ് ജാതിയില്‍പ്പെട്ടവരെയോ അവരുടെ പാത്രങ്ങളോ തൊടരുത് എന്ന ഉപാധിയിലായിരുന്നു വെള്ളം എടുക്കാന്‍ സമ്മതിച്ചത്. പിന്നീട് സവര്‍ണ്ണ ജാതിയില്‍പ്പെട്ട സ്ത്രീകള്‍ ദലിത് സ്ത്രീകളെ വഴക്കുപറയുകയും സ്ഥലത്ത് നിന്ന് പോവാനും ആവശ്യപ്പെട്ടു. പ്രശ്‌നം സങ്കീര്‍ണ്ണമായതോട് ഗ്രാമപഞ്ചായത്തില്‍ എത്തി.എന്നാല്‍ ഇവിടെ നിന്ന്് പ്രശ്‌നം ഒത്തുതീര്‍പ്പായില്ല.  പിന്നീട് ദലിത് സ്ത്രീകള്‍ പ്രദേശത്തെ പോലിസ് സ്‌റ്റേഷനില്‍ മറ്റ് സ്ത്രീകള്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it