മദ്രസകളെ ഔപചാരിക സ്‌കൂളുകളായി അംഗീകരിക്കില്ലെന്ന് ഫട്‌നാവിസ് സര്‍ക്കാര്‍

[video width="1280" height="544" mp4="http://www.thejasnews.com/wp-content/uploads/2015/07/Our-Story-in-1-Minute.mp4"][/video]

മുംബൈ: മദ്രസകളെ ഔപചാരിക സ്‌കൂളുകളായി അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നില്ല.ഔപചാരിക വിദ്യാഭ്യാസം നല്‍കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാനാകില്ല. മദ്രസ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളല്ലെന്ന തരത്തിലാണ് കണക്കാക്കേണ്ടതെന്നും സര്‍ക്കാര്‍ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും മദ്രസാ വിദ്യാര്‍ത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദമാക്കി. മദ്രസാ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പിനായി വിദ്യാഭ്യാസ വകുപ്പ് ജൂലായ് നാലിന് സര്‍വെ നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2013ലെ കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ 2000 മദ്രസകളിലായി ഒന്നര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുമാണ് ഉള്ളത്.സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന മഹ്മൂദ് മദനി അറിയിച്ചു.
എസ്.ബി
Next Story

RELATED STORIES

Share it