മദ്യുറോയെ തിരിച്ചുവിളിക്കല്‍: ഹിതപരിശോധന ഈ വര്‍ഷമില്ല

കാരക്കസ്: വെനിസ്വേലയില്‍ നിക്കോളാസ് മദ്യുറോയെ പ്രസിഡന്റ് സ്ഥാനത്തുനിന്നും തിരിച്ചുവിളിക്കുന്നതു സംബന്ധിച്ച ഹിതപരിശോധന ഈ വര്‍ഷമുണ്ടാവില്ലെന്ന് മദ്യുറോ. പ്രതിപക്ഷം ഗൂഢാലോചന നടത്തുന്ന ഹിതപരിശോധന സംഘടിപ്പിക്കാന്‍ ഈ വര്‍ഷം സമയമുണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ഹിതപരിശോധനയ്ക്ക് ആവശ്യമായ നടപടികള്‍ പ്രതിപക്ഷം പൂര്‍ത്തിയാക്കിയാലും അടുത്ത വര്‍ഷം മാത്രമേ നടത്താന്‍ സാധിക്കൂ. ജനുവരി 10നുള്ളില്‍ ഹിതപരിശോധന നടത്തുമെന്നാണ് പ്രതിപക്ഷം അറിയിച്ചത്.
Next Story

RELATED STORIES

Share it