wayanad local

മദ്യശാലയ്‌ക്കെതിരായ സമരത്തിന് പിന്തുണ

മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പിനെതിരേ ആദിവാസികള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള മദ്യനിരോധന സമിതി സംസ്ഥാന ഭാരവാഹികള്‍ സമരപ്പന്തലിലെത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എം രവീന്ദ്രന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം പ്രവര്‍ത്തകരാണ് ഇന്നലെ നടന്ന സമരത്തില്‍ പങ്കെടുത്തത്.
താലൂക്കിലെ ആദിവാസി കുടുംബങ്ങളുടെ കെട്ടുറപ്പിനെയും ആദിവാസി യുവാക്കളുടെ നിലനില്‍പ്പിനെയും ആദിവാസികളുടെ ആയുര്‍ദൈര്‍ഘ്യത്തെയും സാരമായി ബാധിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടി സമൂഹത്തോട് നീതികാട്ടണമെന്നു സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്ത് പ്രഫ. ഒ ജെ ചിന്നമ്മ ആവശ്യപ്പെട്ടു. ജില്ലാ മദ്യനിരോധന സമിതി സെക്രട്ടറി മുജീബ് റഹ്മാന്‍, സിസ്റ്റര്‍ മൗറില്ല, ശ്രീധരന്‍ മാസ്റ്റര്‍, വീസു മാസ്റ്റര്‍, കൃഷ്ണന്‍, സജീവന്‍, ജയറാം, അഷ്‌റഫ്, ഖാലിദ് കൊയിലാണ്ടി, കുഞ്ഞബ്ദുല്ല ഹാജി വടകര സംസാരിച്ചു. മദ്യഷാപ്പിലേക്ക് നടത്തിയ മാര്‍ച്ചിന് അബു അന്നശ്ശേരി, സുമ ചേലാട്ട്, മറിയംബി, ഉഷ കിണ്ണാശേരി, രമ, വിനോദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it