മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചാല്‍ ഇനി തടവു ശിക്ഷ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതായി പരിശോധനയില്‍ തെളിഞ്ഞാല്‍ പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നതിനൊപ്പം തടവുശിക്ഷ കൂടി നല്‍കണമെന്ന ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ ചെയര്‍മാനായ സുപ്രിംകോടതി റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതും ലൈസന്‍സ് താല്‍ക്കാലികമായി റദ്ദുചെയ്യുന്നതും മതിയായ ശിക്ഷയല്ലെന്നാണ് റോഡ് സുരക്ഷാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it