Kollam Local

മദ്യപിച്ച ഡ്രൈവര്‍ ബോധരഹിതനായി; ദേശീയപാതയില്‍ ഗതാഗത തടസ്സം

ചവറ: മദ്യപിച്ച വാഹനമോടിച്ച ഡ്രൈവര്‍ ബോധരഹിതനായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. നീണ്ടകര പാലത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓട് കൂടിയാണ് സംഭവം.
കെ.എല്‍.02എജി 9016 എന്ന നമ്പരിലുള്ള കാറില്‍ സഞ്ചരിച്ച രണ്ടംഗസംഘം നീണ്ടകര പാലത്തിന് മധ്യഭാഗത്തായി എത്തിയപ്പോള്‍ കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത വിധം ഡ്രൈവര്‍ മദ്യപിച്ച് ബോധരഹിതനായി.
തുടര്‍ന്ന് ഗതാഗത തടസം രൂക്ഷമാകുകയും 15 മിനിറ്റിലധികം ചവറ നീണ്ടകര ദേശീയപാതയില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. രോഗിയുമായി വന്ന ആബുലന്‍സ് ഉള്‍പ്പെടെ ഗതാഗത കുരുക്കില്‍പ്പെട്ടു. ക്ഷുഭിതരായ യാത്രക്കാര്‍ വണ്ടിമാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല.
തുടര്‍ന്ന് വിവരമറിഞ്ഞ് കണ്‍ട്രോള്‍ റൂം പോലിസ് സ്ഥലത്തെത്തിയെങ്കിലും കാറില്‍ നിന്നിറങ്ങാന്‍ ഡ്രൈവര്‍ തയ്യാറായില്ല. പോലിസ് തന്നെ പുറകിലെ വാതിലില്‍ കൂടി മുന്‍വശത്തെ വാതില്‍ തുറന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പോലിസ് ഉദ്യോഗസ്ഥര്‍ കാറെടുത്ത് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Next Story

RELATED STORIES

Share it