World

മദ്യപിച്ച് വിമാനത്തില്‍ മൂത്രമൊഴിച്ച യാത്രക്കാരനു പിഴ

ലണ്ടന്‍: മദ്യപിച്ച് മദോന്‍മത്തനായ എയര്‍ ഇന്ത്യ യാത്രക്കാരന്‍ വിമാനത്തിലെ ഇരിപ്പിടത്തിനിടയില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് 1000 പൗണ്ട് പിഴ ചുമത്തി. ഇന്ത്യയില്‍നിന്നു ബര്‍മിങ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. യാത്രക്കാരന്റെ പ്രവൃത്തിയില്‍ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും കടുത്ത അമര്‍ഷമാണ് പ്രകടിപ്പിച്ചത്. പത്തു വയസ്സുള്ള മകനോടൊപ്പം യാത്ര ചെയ്ത നോര്‍ത്ത് ഫീല്‍ഡിലെ ഹോളോ ക്രോഫ്റ്റ് സ്വദേശിയായ ജിനു എബ്രഹാം(39) ആണ് മദ്യപിച്ച് പരിസര ബോധമില്ലാതെ വിമാനത്തിലെ ഇരിപ്പിടത്തിനിടയില്‍ മൂത്രശങ്ക തീര്‍ത്തത്. വിമാനം ഇറങ്ങുന്നതിന് 40 മിനിറ്റ് മുമ്പായിരുന്നു സംഭവം.—വിമാനം ബര്‍മിങ്ഹമിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു. ബര്‍മിങ്ഹം കോടതിയാണ് ഇയാള്‍ക്ക് 1000 പൗണ്ട് പിഴ ചുമത്തിയത്. കൂടാതെ, 500 പൗണ്ട് നഷ്ടപരിഹാരം നല്‍കാനും 30 പൗണ്ട് വിക്ടിം സര്‍ ചാര്‍ജ് നല്‍കാനും 185 പൗണ്ട് മറ്റു ചെലവുകള്‍ക്കു നല്‍കാനും കോടതി വിധിച്ചിരുന്നു.—മദ്യലഹരിയില്‍നിന്നു മുക്തനായപ്പോള്‍ നടന്ന സംഭവത്തെ പറ്റി ഇയാള്‍ക്ക് അറിവില്ലായിരുന്നു. സംഭവത്തോട് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it