മദ്യപിച്ച് വാഹനമോടിക്കല്‍: ശിക്ഷ ഉയര്‍ത്താന്‍ നിയമ ഭേദഗതി

മുംബൈ: മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിച്ചുവരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോംബൈ ഹൈക്കോടതിയെ അറിയിച്ചു. നിയമ ഭേദഗതി സംബന്ധിച്ച് കരടു തയ്യാറാക്കിയതായി കേന്ദ്രത്തിന്റെ അഭിഭാഷകന്‍ പരാഗ് വ്യാസ് അറിയിച്ചിട്ടുണ്ട്.
ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ നിഖില്‍ ഖാഗ്‌ലെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. വാഹനാപകടത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ മുന്നിലുണ്ട്. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഇതുസംബന്ധിച്ച അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. മോട്ടോര്‍വാഹന അപകടത്തില്‍ ഇതിനായി ഭേദഗതി വേണ്ടിവരുമെന്നും വ്യാസ് പറഞ്ഞു.
Next Story

RELATED STORIES

Share it