മദ്യനിരോധനത്തിന്എതിരേ പൊതു താല്‍പര്യ ഹരജി

പട്‌ന: ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ പട്‌ന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. വിമുക്തഭടനായ എ എന്‍ സിങാണ് ഹരജിക്കാരന്‍.
എന്തു തിന്നണം, കുടിക്കണം എന്നു തീരുമാനിക്കാനുള്ള പൗരന്മാരുടെ അവകാശത്തിന്റെ ലംഘനമാണ് മദ്യനിരോധനമെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് നിയമസഭ പാസാക്കിയ ബിഹാര്‍ എക്‌സൈസ് നിയമഭേദഗതി ബില്ല് ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമാണെന്നും ഹരജിയില്‍ പറഞ്ഞു.
ഹരജിയില്‍ വാദം കേള്‍ക്കാനുള്ള തിയ്യതി കോടതി തീരുമാനിച്ചിട്ടില്ല. ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ചൊവ്വാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് മദ്യനിരോധനം ഭാഗികമായി നിലവില്‍ വന്നിരുന്നു. എന്നാ ല്‍, സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനായി ശബ്ദമുയര്‍ത്തിയതോടെ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.
ആര്‍മി കന്റോണ്‍മെന്റ് മേഖലകളെ മദ്യ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it