Flash News

മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം

ന്യൂഡല്‍ഹി : സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. നയം ചോദ്യം ചെയ്ത് ബാറുടമകള്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും തള്ളിക്കളഞ്ഞാണ് ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഇത്തരമൊരു നിലപാടിലെത്തിയത്. സംസ്ഥാനത്ത് മദ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ നയപരമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ പഞ്ചനക്ഷത്ര പദവിയുള്ള ബാറുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി ഉള്ളൂ എന്ന നിലവിലെ സ്ഥിതി തുടരും.
Next Story

RELATED STORIES

Share it