മദ്യനയം: ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു

കൊച്ചി: സംസ്ഥാനത്തെ പുതിയ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനുവേണ്ടി വി എം രാധാകൃഷ്ണനാണ് (ചാക്ക് രാധാകൃഷ്ണന്‍) ഹരജി നല്‍കിയത്.
പൊതുജനാഭിപ്രായം കണക്കാക്കാതെയും ബാഹ്യമായ ഇടപെടലിലൂടെയുമാണ് മുന്‍ എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ മദ്യനയം നടപ്പാക്കിയത്. ഒരു ചെറിയ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് മദ്യനയം നടപ്പാക്കിയത്. മദ്യനയത്തില്‍ അപാകതകണ്ടെത്തിയാല്‍ കോടതിയെ സമീപിക്കാമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2015-16 കാലഘട്ടത്തിലേക്കായി ആവശ്യമായ പഠനം നടത്തി പുതിയ മദ്യനയം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it