Kerala

മദ്യനയം: സിപിഎം നിലപാട് കാപട്യം- പോപുലര്‍ ഫ്രണ്ട്

മദ്യനയം: സിപിഎം നിലപാട് കാപട്യം- പോപുലര്‍ ഫ്രണ്ട്
X
KH-NAZER-Popularfront
കോഴിക്കോട്: മദ്യനയത്തില്‍ സിപിഎം സ്വീകരിക്കുന്ന നിലപാട് കാപട്യം നിറഞ്ഞതാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ പറഞ്ഞു. യുഡിഎഫ് നടപ്പാക്കിയ മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടും കേരളത്തിലെ സിപിഎം നേതാക്കള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. സംസ്ഥാനത്ത് പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്നാണ് കോടിയേരിയും പിണറായിയും പറയുന്നത്. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് വേണ്ടതെന്ന നിലപാട് മദ്യലോബികളെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഘട്ടം ഘട്ടമായി മദ്യോപഭോഗം കുറച്ചുകൊണ്ടുവരുന്നതിന് നയം രൂപീകരിച്ച യുഡിഎഫ് സര്‍ക്കാര്‍ സാങ്കേതികത്വത്തിന്റെ മറപിടിച്ച് ആറു പുതിയ ബാറുകള്‍ക്ക് കൂടി അനുമതി നല്‍കിയത് തങ്ങളുടെ തന്നെ മദ്യനയത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും ആത്മാര്‍ഥതയില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it