മദ്യനയം: വിധി 29ന്

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ നയം ചോദ്യം ചെയ്തു ബാര്‍ ഉടമകള്‍ നല്‍കിയിട്ടുള്ള അപ്പീലുകളില്‍ സുപ്രിംകോടതി ഈ മാസം 29നു വിധി പറയും.
കേസില്‍ വാദം കേട്ടിരുന്ന ബെഞ്ചിന്റെ തലവന്‍ ജസ്റ്റിസ് വിക്രംജിത് സെന്‍ ഈ മാസം 30നു വിരമിക്കുന്ന സാഹചര്യത്തിലാണ് അവധിക്കാലത്ത് പ്രത്യേക സിറ്റിങ് നടത്തി വിധി പറയുന്നത്. വിധി തയ്യാറായിട്ടുണ്ടെന്നും താന്‍ വിരമിക്കുന്നതിനു മുമ്പ് ഉത്തരവുണ്ടാകുമെന്നും ജസ്റ്റിസ് സെന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ചതിനെ തുടര്‍ന്നാണ് ബാര്‍ ഉടമകള്‍ സുപ്രിംകോടതിയില്‍ എത്തിയത്.
കഴിഞ്ഞ ആഗസ്ത് 13 മുതല്‍ 27 വരെ ഒമ്പതു ദിവസം വാദം കേട്ട ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ചോദ്യംചെയ്ത് ത്രീസ്റ്റാര്‍-ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകളാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it