palakkad local

മദ്യനയം മാറ്റുമെന്ന പ്രഖ്യാപനം ബാറുകള്‍ തുറക്കാനുള്ള അടവ് നയം

പാലക്കാട്: ജനാഭിലാഷം അറിഞ്ഞശേഷം മദ്യനയം മാറ്റുമെന്ന എക്‌സൈസ് മന്ത്രിയുടെ പ്രഖ്യാപനം അടച്ചബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള അടവ് നയം മാത്രമാണെന്ന് മുന്‍ എം എല്‍എ കെ എ ചന്ദ്രന്‍. കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തില്‍ ലോക ലഹരിവിരുദ്ധദിനത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച സര്‍വമത പ്രാര്‍ഥനാ സമ്മേളനം ഉദ്ഘാനടം ചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യത്തിനെതിരേ എളുപ്പമുള്ള നയങ്ങളൊന്നും പോര, ശക്തമായ നിയമങ്ങള്‍ തന്നെ വേണമെന്ന ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭരണകൂടങ്ങള്‍ തയ്യാറാവണം. ജില്ലാ വൈസ് പ്രസിഡന്റ് ടി ആര്‍ കണ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ കെ സുല്‍ത്താന്‍ ലഹരിവിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. എസ് കുമാരന്‍, കെ അബൂബക്കര്‍, എം അഖിലേഷ് കുമാര്‍, കെ പി കാശിവിശ്വനാഥന്‍, എം പി മത്തായി, കെ പി ചാമു്ണ്ണി, പി എസ് നാരായണന്‍, എം കെ ശിവന്‍കുട്ടി സംസാരിച്ചു
Next Story

RELATED STORIES

Share it