മദ്യനയം: പാര്‍ട്ടിയില്‍ ഭിന്നതയില്ല- ബേബി

കൊച്ചി: കേരളത്തിലെ മദ്യനയത്തില്‍ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നതയില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ആശയക്കുഴപ്പമുണ്ടെന്നത് വ്യാഖ്യാനം മാത്രമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ അഭിപ്രായം വ്യക്തമാക്കിയതാണെന്നും എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും മദ്യനയത്തിലെ വ്യക്തതയ്ക്കു വേണ്ടിയാണ് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന തീരുമാനം ജനറല്‍ സെക്രട്ടറി അറിയിച്ചത്. യുഡിഎഫിന്റെ മദ്യനയം അശാസ്ത്രീയമാണ്. കോണ്‍ഗ്രസ്സിലെ ബാലിശമായ തര്‍ക്കമാണ് സംസ്ഥാനത്ത് ബാറുകള്‍ പൂട്ടുന്നതിലേക്കു നയിച്ചത്. ബാറുകള്‍ പൂട്ടിയശേഷം മയക്കുമരുന്നുമായി ബന്ധപ്പെട്ട അഞ്ചിരട്ടി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മദ്യനയത്തില്‍ സഭകളുടെ സമ്മര്‍ദ്ദമുണ്ടായിട്ടില്ല. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ സിപിഎം പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടുള്ളത് ജീവന്‍ പണയപ്പെടുത്തിയാണ്. ആറു സീറ്റുകളില്‍ മല്‍സരിക്കുമെന്ന ജെഎസ്എസ് തീരുമാനം വേദനിപ്പിക്കുന്നതാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. രൂക്ഷമായ വിലക്കയറ്റമായിരിക്കും തിരഞ്ഞെടുപ്പിലെ വിധി നിര്‍ണയിക്കുക. രണ്ടു മുന്നണികള്‍ തമ്മിലുള്ള വ്യത്യാസവും ഭരണങ്ങള്‍ തമ്മിലുള്ള വ്യത്യാസവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായും ബേബി പറഞ്ഞു.
Next Story

RELATED STORIES

Share it