മദ്യനയം കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം: സുധീരന്‍

കൊച്ചി: പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ എല്ലാ നടപടിക്രമങ്ങളും പരിശോധിക്കണമെന്നും യുഡിഎഫിന്റെ മദ്യനയം കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നും കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. മദ്യനയത്തിന്റെ ഭാഗമായാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ എല്ലാവശവും പരിശോധിക്കണമെന്നും സുധീരന്‍ പറഞ്ഞു. പരസ്യമായി അതൃപ്തി രേഖപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും പുതിയ ബാറുകള്‍ അനുവദിച്ചതിലെ അതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ഏതു സാഹചര്യത്തിലാണ് ഇപ്പോള്‍ ലൈസന്‍സ് നല്‍കിയതെന്ന് അറിയില്ല. അതിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നും സുധീരന്‍ പറഞ്ഞു. അതേസമയം പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത് മദ്യനയത്തിന് എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു ഇരു നേതാക്കളും.
Next Story

RELATED STORIES

Share it