മദ്യക്കടത്തിനിടെ രണ്ടുപേര്‍ പിടിയില്‍; ഒരാള്‍ രക്ഷപ്പെട്ടു
BY Sumeera SMR13 March 2016 4:32 AM GMT
Sumeera SMR13 March 2016 4:32 AM GMT
ശ്രീകണ്ഠപുരം: കര്‍ണാടകയില്‍ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന 82കുപ്പി മദ്യവുമായി രണ്ടു പേര് പിടിയില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാഞ്ഞിരക്കൊല്ലി ശാന്തിനഗര്‍ സ്വദേശികളായ ഞാമത്തോലില്‍ റജി ജോസഫ് (49), പുത്തന്‍പുരയില്‍ രാജേഷ് (33) എന്നിവരെയാണ് എക്സൈസ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എം വി ഇബ്രാഹിംകുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട ശാന്തി നഗറിലെ അട്ടക്കാട്ടില്‍ തങ്കച്ചനു(50) വേണ്ടി തിരച്ചില്‍ തുടരുന്നു. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വച്ചാണ് സംഘം പിടിയിലായത്.
വീരാജ്പേട്ടയില്‍ നിന്നു വാങ്ങിയ മദ്യം വാഹനത്തില്‍ കമ്പമേടെത്തിച്ച് അവിടെ നിന്ന് തലച്ചുമടായി കാഞ്ഞിരക്കൊല്ലിയില്‍ എത്തിക്കുകയായിരുന്നു. മുണ്ടിനകത്ത് കെട്ടിയായിരുന്നു മദ്യക്കടത്ത്. സ്ഥിരമായി ഇങ്ങനെ മദ്യം കടത്തികൊണ്ടുവരുന്ന സംഘമാണത്രെ പിടിയിലായവര്‍. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി വി പ്രകാശന്, സി കെ ഷിബു, ടി വി ഉജേഷ്, സി പ്രദീപ് കുമാര്‍, കെ കെ കൃഷ്ണന്, ഡ്രൈവര്‍ പുരുഷോത്തമന് എന്നിവരും മദ്യകടത്തുകാരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT