മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: മദര്‍തെരേസ സപ്തംബര്‍ നാലിന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. കൊല്‍ക്കത്താ തെരുവുകളില്‍ 45 വര്‍ഷക്കാലം ആതുരസേവനം നടത്തിയതിന് സമാധാനത്തിനുള്ള നൊേബല്‍ സമ്മാനം ലഭിച്ച മദര്‍ തെരേസയെ 2003ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു. മരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വാഴ്ത്തപ്പെട്ടവളായ മദര്‍ തെരേസ 19 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വിശുദ്ധപദവിയിലേക്കും എത്തുകയാണ്.
മദറിനൊപ്പം പോളണ്ട് സ്വദേശിയായ സ്തനിസ്‌ലാവൂസ്, അര്‍ജന്റീന സ്വദേശിയായ ജൂസേപ്പ് ഗബ്രിയേലെ ദെല്‍ റൊസാരിയോ പ്രോചെറോ, സ്വീഡന്‍ സ്വദേശിനിയായ മരി എലിസബേത്ത് ഹെസെല്‍ബാലാഡ്, മെക്‌സിക്കോ സ്വദേശിയായ 14കാരന്‍ ഹൊസെ സാഞ്ചെസ് ദെ റിയൊ എന്നിവരും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ട്.
മദര്‍ തെരേസയെ പ്രാര്‍ഥിച്ചതിലൂടെ തലച്ചോറില്‍ ഒന്നിലേറെ ട്യൂമറുകള്‍ ഉണ്ടായിരുന്ന ബ്രസീല്‍ യുവാവിന്റെ അസുഖം ഭേദമായെന്ന് സഭ സ്ഥിരീകരിച്ചതാണ് വിശുദ്ധ പദവി പ്രഖ്യാപനത്തിന് ആധാരമായത്.
Next Story

RELATED STORIES

Share it