മഥുര കലാപം: തെളിവെടുപ്പ് ശനിയാഴ്ച

മഥുര: മഥുര കലാപം അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ നിയമിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍ ശനിയാഴ്ച തെളിവെടുക്കും. കലാപം സംബന്ധിച്ച വിവരങ്ങള്‍ കൈവശമുള്ളവര്‍ 30 ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് അന്വേഷണ കമ്മീഷന്‍ സെക്രട്ടറിയും മുന്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുമായ പ്രമോദ്കുമാര്‍ ഗോയല്‍ അറിയിച്ചു. സത്യവാങ്മൂലത്തോടൊപ്പം ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അയക്കാമെന്നും അദ്ദേഹം പറഞ്ഞു. അലഹബാദ് ഹൈക്കോടതി ജഡ്ജി (റിട്ട.) മിര്‍സ ഇംതിയാസ് മുര്‍ത്തസയ്ക്കാണ് അന്വേഷണച്ചുമതല.
അക്രമത്തിലേക്കു നയിച്ച കാരണങ്ങള്‍ കമ്മീഷന്‍ അന്വേഷിക്കും. ജില്ലാ ഭരണകൂടത്തിന്റെയും പോലിസ്-ഉദ്യോഗസ്ഥരുടെയും പങ്കും അന്വേഷണവിധേയമാക്കുമെന്ന് ഗോയല്‍ പറഞ്ഞു. മഥുരയിലെ ജവഹര്‍ബാഗിലുണ്ടായ കലാപത്തില്‍ സിറ്റി പോലിസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദിയടക്കം 29 പേരാണ് മരിച്ചിരുന്നത്. ജവഹര്‍ നഗറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ ആസാദ് ഭാരത് വൈദിക് വൈചാരിക് പ്രവര്‍ത്തകരെ ഒഴിപ്പിക്കുന്നതിനിടെയായിരുന്നു അക്രമം. ഈ മാസം രണ്ടിനായിരുന്നു സംഭവം.
Next Story

RELATED STORIES

Share it