thiruvananthapuram local

മതേതര മനസ്സുകള്‍ ഒന്നിക്കണം; ലജ്‌നത്തുല്‍ മുഅല്ലിമീന്‍

തിരുവനന്തപുരം: സാമൂഹിക നീതി ഉറപ്പ് വരുത്തുവാന്‍ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കുന്നതിനെ എതിര്‍ക്കുകയും രാജ്യത്ത് വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് സാമൂഹിക അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും ഇതിനെതിരെ മതേതര മനസ്സുകള്‍ ഒന്നിക്കണമെന്നും ദക്ഷിണകേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍.
വര്‍ഗ്ഗീയതക്ക് വളക്കൂറില്ലാത്ത കേരളീയ മണ്ണ് ഇത്തരക്കാരെ തമസ്‌ക്കരിക്കുമെന്നും കിളിമാനൂര്‍ ജീലാനിയ മദ്‌റസ്സാ ഹാളില്‍ കൂടിയ സമ്മേളനം അഭിപ്രായപ്പെട്ടു.
പ്രവാസികളടക്കമുള്ള രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന അറബിക് സര്‍വകലാശാല ഉടന്‍ സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കടുവയില്‍ എ എം ഇര്‍ഷാദ് ബാഖവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം മുണ്ടക്കയം ഹുസൈന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
കിളിമാനൂര്‍ നിസാറുദ്ദീന്‍ മൗലവി, ഷാഫി മൗലവി തട്ടത്തുമല, അബ്ദുള്‍ ഹക്കീം ഫൈസി, മഷ്ഹൂദ് കാഷിഫി, ഹുസൈന്‍ ബാഖവി സംബന്ധിച്ചു.
Next Story

RELATED STORIES

Share it