kozhikode local

മതേതര ചേരിയെ ഭിന്നിപ്പിക്കാനുള്ള ഫാഷിസ്റ്റ് ശ്രമത്തെ കരുതലോടെ നേരിടണം: ഐഎസ്എം

കോഴിക്കോട്: മതേതര ചേരിയെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമത്തെ കരുതലോടെ കാണണമെന്ന് കോഴിക്കോട് ചേര്‍ന്ന ഐഎസ്എം സംസ്ഥാന എക്‌സിക്യൂട്ടിവ് മീറ്റ് അഭിപ്രായപ്പെട്ടു. ജനാധിപത്യ-മതേതര ചേരിയെ ഭിന്നിപ്പിക്കാനുള്ള ആസ്രൂത്രിത ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇത്തരം നീക്കങ്ങള്‍ക്ക് ശക്തിപകരുന്ന നിലപാട് മതേതര ചേരിയില്‍ ഉണ്ടാക്കുന്നത് വലിയ അപകടമാണെന്നും എക്‌സിക്യൂട്ടിവ് മീറ്റ് അഭിപ്രായപ്പെട്ടു. മതേതര ചേരിയെ ശക്തിപ്പെടുത്തുന്ന മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നവര്‍ കൂടുതല്‍ വിവേകത്തോടെ നീങ്ങണം. അധികാരത്തിലെത്തിയാല്‍ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ വാക്കു പാലിക്കണം നിരവധി പേരുടെ മരണങ്ങള്‍ക്ക് ഇടയാക്കിയ പറവൂര്‍ ദുരന്തത്തെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. ഐഎസ്എമ്മിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം നീളുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ എക്‌സിക്യുട്ടിവ് രൂപം നല്‍കി. ഏപ്രില്‍ 30ന് അകം മേഖല-ജില്ലാതല കണ്‍വന്‍ഷനുകള്‍ ചേരും. തുടര്‍ന്ന് മെയ് ആദ്യവാരം സംസ്ഥാന കണ്‍വന്‍ഷന്‍ കോഴിക്കോട് സംഘടിപ്പിക്കും. മെയ് 22 ന് ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂള്‍ വാര്‍ഷിക പരീക്ഷ സംഘടിപ്പിക്കും. തുടര്‍ന്ന് ആലപ്പുഴയില്‍ ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂള്‍ സംഗമവും ചേരും. എക്‌സിക്യൂട്ടിവ് മീറ്റില്‍ ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ സക്കരിയ്യ സ്വലാഹി, വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ, ജോ. സെക്രട്ടറി സഗീര്‍ കാക്കനാട്, ട്രഷറര്‍ ശബീര്‍ കൊടിയത്തൂര്‍, പി സി മന്‍സുര്‍, വി പി നൗഫല്‍, റഷീദ് ചാവക്കാട്, അഷ്‌റഫ് ഉപ്പള, അബ്ദുല്‍ സലാം മാസ്റ്റര്‍, ഡോ. അഫ്‌സല്‍, മഹ്മൂദ് വാരം, നൗഷാദ് സ്വലാഹി, റിയാസ് ബാവ സംസാരിച്ചു.
Next Story

RELATED STORIES

Share it