മതീന്റെ ഭാര്യക്കെതിരേ കേസെടുക്കും

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ നിശാക്ലബ്ബില്‍ 50 പേരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഉമര്‍ മതീന്റെ ഭാര്യ നൂര്‍ സല്‍മാനും അറിവുണ്ടായിരുന്നതായി അന്വേഷണസമിതി.
അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആക്രണവുമായി ബന്ധപ്പെട്ട് നൂര്‍ സല്‍മാനെതിരേയും കേസെടുത്തേക്കുമെന്ന് ഫോക്‌സ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇക്കാര്യം ഫെഡറല്‍ ഗ്രാന്‍ഡ് ജൂറി സ്ഥിരീകരിച്ചതായും ഉടന്‍ തന്നെ കേസെടുക്കുമെന്നും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
ആക്രമണ പദ്ധതിയെക്കുറിച്ച് ഇവര്‍ക്ക് അറിയാമായിരുന്നു. 50 പേരെ കൊലപ്പെടുത്തിയതിനും 53 കൊലപാതകശ്രമങ്ങള്‍ക്കും കൂട്ടുനിന്നതിന് ഇവര്‍ക്കെതിരേ കുറ്റം ചുമത്തും. സെനറ്റ് രഹസ്യാന്വേഷണ സമിതിയംഗം ആന്‍ഗുസ് കിങ് പറഞ്ഞു. മതീന്‍ പോലിസ് വെടിവയ്പില്‍ മരിച്ചിരുന്നു. പള്‍സ് ക്ലബ്ബില്‍ ആക്രമണം നടത്താന്‍ ഐഎസ് പോലുള്ള സായുധസംഘങ്ങളില്‍ നിന്ന് ഇയാള്‍ സഹായമോ നിര്‍ദേശമോ സ്വീകരിച്ചിട്ടില്ലെന്ന് എഫ്ബിഐ നേരത്തേ അറിയിച്ചിരുന്നു.
അതേസമയം, ആക്രമണത്തില്‍ നിന്നു ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി നൂര്‍ സല്‍മാന്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു.
Next Story

RELATED STORIES

Share it