Kerala

മതാചാരം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല: കാംപസ് ഫ്രണ്ട്

മതാചാരം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല: കാംപസ് ഫ്രണ്ട്
X
campusfront

തിരുവനന്തപുരം: മതേതര രാജ്യത്ത് യോഗയുടെ മറവില്‍ മതാചാരം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് പി അബ്ദുല്‍ നാസര്‍. കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച മതേതര യോഗ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ യോഗയുടെ ആദ്യ രണ്ട് മിനിറ്റ് ഹിന്ദു വേദങ്ങളില്‍നിന്ന് എടുത്ത കീര്‍ത്തനം ഉരുവിടണമെന്നാണ്. നമസ്‌കാര മുദ്രയില്‍ മന്ത്രം ഉരുവിടണമെന്ന ഉത്തരവ് യോഗ ചെയ്യുന്ന എല്ലാവരും തുടരണം. ഇന്ത്യ പോലെ ഒരു മതേതര ജനാധിപത്യ രാജ്യത്ത് യോഗയുടെ മറവില്‍ ഹൈന്ദവ മിത്തും വേദങ്ങളും അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമമാണ് ഇതെന്നും ഇതിനെതിരേ മതേതര സമൂഹവും വിദ്യാര്‍ഥികളും ഒന്നടങ്കം പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യോഗയോടല്ല കാംപസ് ഫ്രണ്ടിന് എതിര്‍പ്പ്. വിവിധ മതവിഭാഗങ്ങള്‍ അവരുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടു തന്നെ സാഹോദര്യത്തില്‍ കഴിയുന്ന സമൂഹത്തില്‍ ഇതര ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ച് ആര്‍എസ്എസ് ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ്. ഇതിനെതിരേ കാംപസ് ഫ്രണ്ട് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരുത്തിക്കുഴി ഷംനാദ് യോഗയ്ക്ക് നേതൃത്വം നല്‍കി. സംസ്ഥാന ഖജാഞ്ചി ഷഫീഖ് കല്ലായി, സംസ്ഥാന സമിതി അംഗം മുഹമ്മദ് രിഫാ, ജില്ലാ പ്രസിഡന്റ് ആസിഫ് നാസര്‍, ജനറല്‍ സെക്രട്ടറി മുസ്സമ്മില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it