മതവിശ്വാസങ്ങള്‍ കാലാനുസൃതമായി മാറണം: ജസ്റ്റിസ് കെമാല്‍പാഷ

തിരുവനന്തപുരം: മതങ്ങളുടെ വിശ്വാസങ്ങള്‍ കാലാനുസൃതമായി മാറണമെന്ന് ജസ്റ്റിസ് കെമാല്‍പാഷ. മതങ്ങള്‍ക്കുവേണ്ടിയാണ് മനുഷ്യര്‍ എന്ന് പറയുന്നത് ശരിയല്ല. മനുഷ്യര്‍ക്കുവേണ്ടിയാണ് മതങ്ങള്‍. പ്രാചീനമായ ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്‍ക്കാതെ കാലാനുസൃതമായ മാറ്റങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീമൂലം ക്ലബ്ബില്‍ നടന്ന ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം വികസിക്കുമ്പോള്‍ അതിനൊത്ത് മതങ്ങള്‍ മാറണം. മനോഭാവങ്ങളില്‍ മാറ്റങ്ങളുണ്ടാവണം. ഇല്ലെങ്കില്‍ മാറ്റുവിന്‍ ചട്ടങ്ങളേ എന്നു പറഞ്ഞ കുമാരനാശാനെ നമുക്ക് പിന്തുടരാം. ഭരണഘടന പൗരന് സമത്വം ഉറപ്പുതരുന്നുണ്ട്. ഭരണഘടനയില്‍ ആണെന്നോ പെണ്ണെന്നോ വേര്‍തിരിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



Next Story

RELATED STORIES

Share it