'മതനിരപേക്ഷത' ഇല്ലാത്ത പരസ്യം വിവാദമായി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഭരണഘടനാ ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്,'സെക്കുലര്‍ (മതനിരപേക്ഷത)'എന്നീ വാക്കുകള്‍ അപ്രത്യക്ഷമായി. പിശകു സംഭവിച്ചതില്‍ ജനങ്ങളോട് മാപ്പുപറഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഭരണഘടനാദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് പത്രങ്ങളിലായിരുന്നു ആമുഖം പ്രസിദ്ധീകരിച്ചിരുന്നത്. രണ്ട് പ്രധാന വാക്കുകള്‍ പരസ്യത്തില്‍നിന്ന് അപ്രത്യക്ഷമായത് ഗൗരവത്തിലെടുത്തതായി മുഖ്യമന്ത്രി കെജ്‌രിവാള്‍ വ്യക്തമാക്കി. അന്വേഷണം നടത്തി നാലുദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാക്കുകള്‍ അപ്രത്യക്ഷമായത് ആരെങ്കിലും മനപ്പൂര്‍വം ഇടപെട്ടതിനാലാണോ എന്നാണ് അന്വേഷിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it