ernakulam local

മതത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെ എതിര്‍ക്കണം: പി ടി തോമസ്

കാക്കനാട്: മതത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെ ശക്തിയായി എതിര്‍ക്കണമെന്നും നിയുക്ത എംഎല്‍എ പി ടി തോമസ് പറഞ്ഞു. തൃക്കാക്കര നിയോജകമണ്ഡലം യുഡിഎഫിന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മതേതര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതില്‍ വിള്ളല്‍ ഉണ്ടാക്കുന്ന ഏതു ശക്തിയേയും എതിര്‍ക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു കഴിയണം.
സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധം നിലനിര്‍ത്തിയാലേ അതിനു കഴിയുകയുള്ളൂവെന്നും പി ടി തോമസ് വ്യക്തമാക്കി.
യുഡിഎഫ് കണ്‍വീനര്‍ സേവ്യര്‍ തായങ്കേരി അധ്യക്ഷത വഹിച്ചു. മേയര്‍ സൗമിനി ജയിന്‍, എം പ്രേമചന്ദ്രന്‍, ഡയസ് ചാള്‍സ്, പി ഐ മുഹമ്മദാലി, എന്‍ ഗോപാലന്‍, പി കെ ജലീല്‍, എ ബി സാബു, അബ്ദുല്‍ ലത്തീഫ്, കെ എം ഉമ്മര്‍, ലാലി ജോഫിന്‍, ഷാജി വാഴക്കാല, പി കെ അബ്ദുല്‍ റഹ് മാന്‍, വാഹിദ ഷരീഫ്, പി എ മമ്മു, സി കെ മുഹമ്മദാലി, കെ എ രാജ, ജോണ്‍സണ്‍ പാട്ടത്തില്‍, മേരി ദീപ്തി സംസാരിച്ചു.
Next Story

RELATED STORIES

Share it