kasaragod local

മണ്‍കോലങ്ങള്‍ തീര്‍ത്ത് അന്താരാഷ്ട്ര മണ്ണ് വര്‍ഷാചരണം

പിലിക്കോട്: എല്ലാം മണ്ണില്‍നിന്ന് തുടങ്ങുന്നു, എല്ലാം മണ്ണിലൊടുങ്ങുന്നു-ഈ സന്ദേശത്തില്‍ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഭൂമിമിത്ര സേന, ദേശീയ ഹരിതസേന, നാഷനല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര മണ്ണ് ദിനം ആചരിച്ചു. ശില്‍പി സുരേന്ദ്രന്‍ കൂക്കാനം നിര്‍മിച്ച മണ്‍കോലങ്ങള്‍ ശ്രദ്ധേയമായി. 18 മണിക്കൂര്‍ കൊണ്ട് 5 മണ്ണിനങ്ങള്‍ ഉപയോഗിച്ചാണ് കോലങ്ങള്‍ പൂത്തിയാക്കിയത്. 20 അടി നീളത്തിലും 15 അടി വീതിയിലും നിര്‍മിച്ച കോലത്തില്‍ ഊര്‍വരാരാധനയുടെയും ദ്രാവിഡ സംസ്‌കാരത്തിന്റെയും പ്രകൃതിജീവനത്തിന്റെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മണല്‍, ചരല്‍, ചേടി, ചെമ്മണ്‍ തുടങ്ങി സ്‌കൂള്‍ പരിസരത്തുനിന്ന് ശേഖരിച്ച അഞ്ചിനം മണ്ണാണ് കോലമൊരുക്കാന്‍ ഉപയോഗിച്ചത്.
വിദ്യാര്‍ഥികള്‍ തന്നെ വിളയിച്ച നെല്‍വിത്ത് കളത്തിലെറിഞ്ഞ് പ്രതീകാത്മകമായി വിത്തിറക്കുകയും ചെയ്തു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നാളെ വരെ പ്രദര്‍ശനം ഉണ്ടാവും. നാലിന് കെ ആര്‍ എസ് തായന്നൂരിന്റെ പൂഴിമണ്‍ ശില്‍പ പ്രദര്‍ശനം. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍ കോലം അനാച്ഛാദനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി മോഹനന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം രാജീവന്‍, പ്രധാനാധ്യാപിക എം പ്രസന്നകുമാരി, ടി രാജന്‍, സിന്ധു, കെ മനോജ് കുമാര്‍, കെ പ്രകാശന്‍, കെ ജയചന്ദ്രന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ പി സി ചന്ദ്രമോഹനന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it