kannur local

മണ്ണൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികര്‍ക്കു പരിക്ക്

ഇരിക്കൂര്‍: മണ്ണൂരില്‍ കാറിടിച്ച് ബൈക്ക് യാത്രികര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂരില്‍ നിന്നു മണ്ണൂര്‍ പുഴ കടവിലേക്കു വരികയായിരുന്ന ബൈക്കും ഇരിക്കൂറില്‍ നിന്നു മണ്ണൂര്‍ക്കടവ് പാലം വഴി മട്ടന്നൂരിലേക്കു വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
മണ്ണൂര്‍ വയലിനു സമീപത്തെ കലുങ്കിനടുത്ത് ഇന്നലെ വൈകീട്ട് 4.30ഓടെയാണ് അപകടം. കെഎല്‍58ക്യു6988 ബൈക്കും എംഎച്ച്04സിഎം2987 കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പരിസരവാസികള്‍ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it