thrissur local

മണ്ണിനെ സ്‌നേഹിക്കാന്‍ മണ്ണ് ചിത്രരചന

തൃശൂര്‍: അന്താരാഷ്ട്ര മണ്ണ് ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേവമാതാ പബ്ലിക് സ്‌കൂളൂം ഓര്‍ഗ്പീപ്പിളും സംയുക്തമായി നടത്തിയ മണ്ണ് ചിത്രരചന ശ്രദ്ധേയമായി.  ഇലകളും പൂക്കളും മണ്ണും ഉപയോഗിച്ച് കൈകള്‍ കൊണ്ട് ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള നടത്തിയ ചിത്രരചന കുട്ടികള്‍ക്ക് നവ്യാനുഭവമായി.  മണ്ണിനെ സ്‌നേഹിക്കാനും പ്രകൃതിയെ ദ്രോഹിക്കാാതെ പരിസ്ഥിതി സംരക്ഷിക്കുവാനും കുട്ടികള്‍ പ്രതിജ്ഞ എടുത്തു.  ചടങ്ങില്‍ സംസ്ഥാന കര്‍ഷകനുള്ള അവാര്‍ഡ് നേടിയ രഞ്ജിത് ചിറ്റേത്തിനെ ആദരിച്ചു. ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള രചിച്ച് ഇലകളും പൂക്കളും മണ്ണും കൊണ്ട് വര്‍ണ്ണങ്ങള്‍ നല്‍കിയ 'ഒലീവിയ കണ്ട സ്വപ്‌നം' എന്ന ചെറുനോവലിന്റെ രണ്ടായിരത്തോളം കോപ്പികള്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തു.  പ്രകൃതിയെ ഇങ്ങനെ ദ്രോഹിച്ചാല്‍ ഭാവിയില്‍ ഓക്‌സിജന്‍ മാസ്‌കുമായി ജീവിക്കേണ്ടിവരുമെന്ന് ഓര്‍മിപ്പിക്കുന്നതാണ് നോവലിലെ വിഷയം. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷൈന്‍ പഴയാറ്റില്‍ അധ്യക്ഷനായിരുന്നു.  തുടര്‍ന്ന് ഓര്‍ഗ്പീപ്പിള്‍  രക്ഷാധികാരി മാണിക്കത്ത് വേണുഗോപാല്‍ മേനോന്‍, ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള, രഞ്ജിത് ചിറ്റേത്ത്, അധ്യാപികമാരായ പ്രീത തോമസ്, ജോവന്‍ ഡോര്‍ജും, ഉഷ വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it