Kottayam Local

മണ്ണിടിഞ്ഞുവീണ് 5 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

ചങ്ങനാശ്ശേരി: ശക്തമായ മഴയെ തുടര്‍ന്ന് കുറിച്ചി 10ാം വാര്‍ഡിലെ കുതിരപ്പടി കല്ലുകടവ് പീച്ചാകരി തോടിനു സമീപം മണ്ണിടിഞ്ഞു വീണ് അഞ്ചു വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.
എന്നാല്‍ വീടുകളിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വീടിനു സമീപത്തെ 30 അടിയോളം ഉയരത്തില്‍ നിന്നും മണ്ണിനൊപ്പം താഴേക്കുവന്ന ഉരുളന്‍ കല്ല് മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. രാജപ്പന്‍ തോണിക്കടവ്, ഷിജുപങ്ങാളിപ്പറമ്പ്, രാജു പങ്ങാളിപ്പറമ്പ്, സന്തോഷ്, ഗോപാലന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ ആര്‍ രാജഗോപാലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ എത്തി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
ചാലച്ചിറ-കല്ലുകടവ് റോഡിന്റെ സമീപത്തെ തോടിനോടുചേര്‍ന്നുള്ള ഉയര്‍ന്ന സ്ഥലത്തുള്ളതാണ് ഈ അഞ്ചുവീടുകള്‍. സംഭവം അറിഞ്ഞ് പോലിസ്, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി.
Next Story

RELATED STORIES

Share it