kozhikode local

മണ്ഡല ചരിത്രം വികസന മുരടിപ്പിന്റേത്; വികസനത്തിന് വോട്ട് ചോദിച്ച് ഹമീദ് മാസ്റ്റര്‍



വടകര: ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ വികസന ബദല്‍ എന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് വടകര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.എ ഹാരിസ്. മുന്നണികളുടെയും പാര്‍ട്ടികളുടെയും വഞ്ചനയില്‍ നിരാശരായ വോട്ടര്‍മാര്‍ക്ക് മുന്നില്‍ ജനപക്ഷ ബദലിന് വോട്ടു തേടിയാണ് വടകരയില്‍ എസ്പി-എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി പി.അബ്ദുല്‍ ഹമീദ് ജനവിധി തേടുന്നതെന്ന് ഹാരിസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ കാലയളവില്‍ വിസന മുരടിപ്പ് മാത്രമാണ് മണ്ഡലത്തില്‍ ദൃശ്യമായത്. ദേശീയ പാതയിലെ മൂന്ന് പാലങ്ങള്‍ ഇതിന് തെളിവാണ്. ബ്രിട്ടീഷ് ഭരമകാലത്ത് പണിത മൂരാട് പാലം, പാലോളിപ്പാലം, കരിമ്പനപാലം എന്നിവ ശോച്യാവസ്ഥയിലാണ്. വടകര നഗരം ഗതാഗതകുരുക്കില്‍ വീര്‍പ്പു മുട്ടുന്നു. ദേശീയ പാത വികസനം, അതിവേഗ റെയില്‍പാത, തൊണ്ടിവയല്‍ പദ്ധതി എന്നിവയില്‍ ജനവിരുദ്ധ സമീപനമാണ് പ്രധാന പാര്‍ട്ടികളും അവരുടെ നേതാക്കളും സ്വീകരിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള അഴിത്തല-പൂഴിത്തല തീരദേശ റോഡിന് ഫണ്ട് അനുവദിച്ചിട്ടും ഒരു നടപടിയുടെ ആരംഭിച്ചിട്ടില്ല. അഴിത്തല ഫിഷിംഗ് ലാന്റ് സെന്റര്‍ അനിശ്ചിതാവസ്ഥയിലാണ്. ജനവിരുദ്ധതിയുടെയും വികസന മുരടിപ്പിന്റെയും കാര്യത്തില്‍ മുന്നണികള്‍ മത്സരിക്കുകയാണ്.
മതേതരത്വത്തിന് ഭീഷണിയായ ബിജെപിയെ പരാജയപ്പെടുത്തേണ്ടതുമുണ്ട്. ജനവിരുദ്ധയുടെ കാര്യത്തില്‍ ഇരുമുന്നണികളും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പിഅബ്ദുല്‍ ഹമീദ് പറഞ്ഞു. ജനാധിപത്യ-ജനപക്ഷ വികസന സന്ദേശമാണ് ഈ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന സന്ദേശമെന്നും ഹമീദ് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.പി ഷമീര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സാലിം അഴിയൂര്‍, റസാഖ് മാക്കൂല്‍ എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it