wayanad local

മണ്ഡലകാലത്ത് പച്ചക്കറിക്ക് തീവില; കൃത്രിമക്ഷാമം സൃഷ്ടിക്കുന്നെന്നു പരാതി

മാനന്തവാടി: തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയെ തുടര്‍ന്നു ജില്ലയില്‍ പച്ചക്കറികള്‍ക്ക് അമിതവില ഈടാക്കുന്നതായി പരാതി. മണ്ഡലകാലമായതിനാല്‍ അയ്യപ്പന്‍മാര്‍ ഉള്‍പ്പെടെ പച്ചക്കറികള്‍ക്ക് ഏറെ ആവശ്യക്കാറുള്ള സമയത്ത് ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം വിപണിയില്‍ ഇടപെടാതെ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് സംസ്ഥാനത്ത് വ്യാപകമായി പച്ചക്കറി വില ഉയര്‍ന്നത്. എന്നാല്‍, ജില്ലയിലെത്തുന്ന പച്ചക്കറികളില്‍ ഭൂരിഭാഗവും കണാടകയില്‍ നിന്നാണ്. ഇവിടെയുള്ളതിനേക്കാള്‍ ഇരട്ടി വിലയാണ് വയനാട്ടില്‍. കോഴിക്കോട്, എറണാകുളം പോലെയുള്ള ദൂരസ്ഥലങ്ങളില്‍ തക്കാളിക്ക് 40 രൂപയാണ് വിലയെങ്കില്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ 50 രൂപ വരെയെത്തി. ജില്ലയിലേക്ക് പച്ചക്കറിയെത്തിക്കുന്ന ഇടനിലക്കാര്‍ മഴയുടെ പേരില്‍ വന്‍ ചൂഷണമാണ് നടത്തുന്നത്.
ജില്ലയില്‍ പച്ചമുളക്-40, ഉരുളക്കിഴങ്ങ്- 30, കോവക്ക- 50, വെണ്ട- 50, മുരിങ്ങ- 200, പയര്‍- 80, ബീറ്റ്‌റൂട്ട്- 40, കാബേജ്- 30, കാരറ്റ്- 60 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ വില. ദിവസങ്ങള്‍ക്കു മുമ്പുവരെ പകുതി വിലയായിരുന്നു. മഴക്കെടുതിയുടെ പേരില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കിയാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it