thrissur local

മണ്ടിക്കയറ്റം-കാക്കുളിശ്ശേരി റോഡിലെ ദുരിതത്തിന് പരിഹാരമായില്ല

മാള: കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മണ്ടിക്കയറ്റം കാക്കുളിശ്ശേരി റോഡിലെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ഉയരുമ്പോഴും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനങ്ങാപ്പാറ നയം തുടരുകയാണ്. ഒരു വര്‍ഷത്തോളം മുന്‍പ് കൊട്ടിഘോഷിച്ച് തുമ്പരശ്ശേരി മേലാംതുരുത്ത് റോഡ് ഉല്‍ഘാടനം ചെയ്‌തെങ്കിലും അതേ റോഡിന്റെ തുടക്കത്തിലുള്ള മണ്ടിക്കയറ്റത്തേയും റോഡിന് വീതി വളരെ കുറവായ പലയിടത്തേയും പ്രശ്‌നം പരിഹരിക്കാന്‍ യാതൊരു നീക്കവും ഉണ്ടായില്ല.
മാള എരവത്തൂര്‍ ആലുവ റോഡില്‍ നിന്നും കാക്കുളിശ്ശേരി, തുമ്പരശ്ശേരി, മേലാംതുരുത്ത് തുടങ്ങിയ നിരവധി പ്രദേശങ്ങളിലേക്കുള്ള മണ്ടിക്കയറ്റത്ത് തിരിയുന്ന റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വീതി കുറവായതിനാല്‍ വളരെയേറെ കഷ്ടപ്പെട്ടാണ് വാഹനങ്ങള്‍ തിരിച്ചെടുക്കുന്നത്.
മെയിന്‍ റോഡിനും വീതി കുറവായതിനാല്‍ കൂടുതല്‍ ദുരിതമാണ് വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ െ്രെഡവര്‍മാര്‍ അനുഭവിക്കുന്നത്.
കാക്കുളിശ്ശേരി റോഡിലേക്കും മെയിന്‍ റോഡിലേക്കുമുള്ള വാഹനങ്ങളെല്ലാം ഏറെ ദുരിതപ്പെട്ടുവേണം തിരിച്ചെടുക്കാന്‍. ഇതേ സമയം മെയിന്‍ റോഡിലൂടെ വരുന്ന വാഹനങ്ങളും ബുദ്ധിമുട്ടും. പ്രത്യേകിച്ച് കുത്തനെയുള്ള കയറ്റം കയറി വരുന്ന വാഹനങ്ങള്‍.
കെപ്‌കോയുടെ കീഴില്‍ കാക്കുളിശ്ശേരിയിലുള്ള കുഴൂര്‍ കോഴിത്തീറ്റ ഫാക്ടറിയിലേക്കടക്കമുള്ള റോഡാണിത്. കൂടാതെ ബേക്കറിയടക്കം നിരവധി സ്ഥാപനങ്ങളും റോഡിന്റെ പല ഭാഗങ്ങളിലായുണ്ട്. നൂറ്കണക്കിന് കുടുംബങ്ങളും റോഡിന്റെ ഉപയോക്താക്കളാണ്. റോഡിന്റെ വീതി ഒരു മീറ്ററെങ്കിലും വര്‍ദ്ധിപ്പിച്ചാല്‍ ഒരു പരിധി വരെയെങ്കിലും പരിഹാരമാവും. അതിനായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എംഎല്‍എയും മറ്റും മുന്‍കൈയ്യെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Next Story

RELATED STORIES

Share it