Flash News

മണി മണ്ണിലേക്കു മടങ്ങി, യാത്രചോദിക്കാതെ.....

മണി മണ്ണിലേക്കു മടങ്ങി, യാത്രചോദിക്കാതെ.....
X
mani-MADAKKAMതൃശൂര്‍ : മലയാളത്തിന് മറക്കാനാവാത്ത ഒരു പിടി സിനിമകളും മണ്ണിന്റെ മണമുള്ള നാടന്‍പാട്ടുകളും ബാക്കിയാക്കി തന്റെ അവസാന സിനിമയുടെ പേരു പോലെ, യാത്രചോദിക്കാതെ കലാഭവന്‍ മണി യാത്രയായി.   ഇന്നു വൈകീട്ട് അഞ്ചുമണിയോടെ സ്വന്തം വീട്ടുവളപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
സാധാരണക്കാരുടെ കഥപറഞ്ഞ സിനിമകളിലൂടെ, അവരുടെ വിയര്‍പ്പും വിശപ്പുമുറങ്ങുന്ന പാട്ടുകളിലൂടെ ജീവിച്ച തങ്ങളുടെ പ്രിയപ്പെട്ട മണിച്ചേട്ടനെ അവസാനമായി ഒരു നോക്കു കാണാനെത്തിയ ആയിരങ്ങള്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കു സാക്ഷിയായി.
Next Story

RELATED STORIES

Share it