മണിയുടെ ശരീരത്തില്‍ മെഥനോള്‍ മദ്യത്തിലൂടെ ബോധപൂര്‍വം കലര്‍ത്തിയതാകാമെന്ന് എക്സൈസിന്റെ നിഗമനം
BY ajay G.A.G18 March 2016 5:04 AM GMT
X
ajay G.A.G18 March 2016 5:04 AM GMT
തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് മദ്യത്തിലൂടെ ബോധപൂര്‍വം കലര്‍ത്തിയതാകാമെന്ന് കേസ് അന്വേഷിച്ച എക്സൈസ് സംഘത്തിന്റെ പ്രാധമിക നിഗമനം. കൂടെ മദ്യപിച്ചവരുടെയാരുടെയും ശരീരത്തില്‍ കലരാതെ മണിയുടെ ശരീരത്തില്‍ മാത്രം മെഥനോള്‍ എത്തിയതെങ്ങനെയെന്നതാണ് ദുരൂഹം. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന നിഗമനത്തിലാണ് എക്സൈസ്.
[related]മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ ചാരായം ഉപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിച്ചതായി റിപോര്‍ട്ടുണ്ട്.
അതിനിടെ മരിക്കുന്നതിന് മുന്‍പ് മണിയുടെ ഔട്ട് ഹൗസിലെത്തിയ നടന് സാബു മദ്യപിച്ചതായി മണിയുടെ െ്രെഡവര്‍ പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മരണത്തോടനുബന്ധിച്ച് കസ്റ്റഡിയിലുള്ള മണിയുടെ സഹായികളും സുഹൃത്തുക്കളുമായ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയ ഇവര്‍ തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന് രാമകൃഷ്ണന് ആരോപിച്ചിരുന്നു.
Next Story
RELATED STORIES
സൂര്യനും ചന്ദ്രനും മുഖാമുഖം വരുന്നു; ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം...
10 Oct 2023 6:48 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMTചന്ദ്രനു പിന്നാലെ സൂര്യനിലേക്കും ഇന്ത്യ; ആദിത്യ എല്‍-ഒന്ന് വിജയകരമായി...
2 Sep 2023 8:34 AM GMTചന്ദ്രനില്‍ ഇന്ത്യയും; അഭിമാനമായി ചന്ദ്രയാന്‍-മൂന്ന്(ലാന്റിങ്...
23 Aug 2023 1:42 PM GMTചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള...
21 Aug 2023 6:59 AM GMTചന്ദ്രയാന്‍-മൂന്ന് വിക്ഷേപിച്ചു; പ്രതീക്ഷയോടെ രാജ്യം
14 July 2023 9:28 AM GMT