Flash News

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി
X
Mani-new

തൃശൂര്‍ :
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി രാസപരിശോധനാഫലം പുറത്തുവന്നു. ക്ലോര്‍ പിരിഫോസ് എന്ന കീടനാശിനി രക്തത്തില്‍ കലര്‍ന്നിരുന്നതായാണ് റിപോര്‍ട്ടില്‍ പറയുന്നത്്. ഇതിനു പുറമെ ഡോക്ടര്‍മാരുടെ സംശയം സ്ഥിരീകരിക്കുംവിധം മെഥനോളും ശരീരത്തില്‍ കലര്‍ന്നിരുന്നു എന്നാണ് റിപോര്‍ട്ടിലുള്ളത്്. മരണത്തോടനുബന്ധിച്ച് കസ്റ്റഡിയിലുള്ള മണിയുടെ സഹായികളും സുഹൃത്തുക്കളുമായ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയ ഇവര്‍ തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത്  മദ്യത്തിലൂടെ ബോധപൂര്‍വം കലര്‍ത്തിയതാകാമെന്ന് കേസ് അന്വേഷിച്ച എക്‌സൈസ് സംഘത്തിന്റെ പ്രാധമിക നിഗമനത്തിലെത്തിയിരുന്നു. കൂടെ മദ്യപിച്ചവരുടെയാരുടെയും ശരീരത്തില്‍ കലരാതെ മണിയുടെ ശരീരത്തില്‍ മാത്രം വിഷാംശം എത്തിയതെങ്ങനെയെന്നതാണ് ദുരൂഹം. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം പുറത്തുവന്നാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന നിഗമനത്തിലായിരുന്നു എക്‌സൈസും പോലീസും.
മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍ ചാരായം ഉപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്്്. മദ്യത്തിലൂടെയാണോ കീടനാശിനി ഉള്ളില്‍്‌ച്ചെന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതിനിടെ മരിക്കുന്നതിന് മുന്‍പ് മണിയുടെ ഔട്ട് ഹൗസിലെത്തിയ നടന്‍ സാബു മദ്യപിച്ചതായി മണിയുടെ ഡ്രൈവര്‍ പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it