Flash News

മണിയുടെ മരണം: റിപോര്‍ട്ടുകളില്‍ പൊരുത്തക്കേട്, സാമ്പിളുകള്‍ ഹൈദരാബാദിലേക്കയക്കുന്നു

മണിയുടെ മരണം: റിപോര്‍ട്ടുകളില്‍ പൊരുത്തക്കേട്, സാമ്പിളുകള്‍ ഹൈദരാബാദിലേക്കയക്കുന്നു
X
Kalabhavan mani

തൃശൂര്‍: കലാഭവന്‍ മണിയുടെ ആന്തരികാവയങ്ങളുടേതുള്‍പ്പെടെയുള്ള പരിശോധനാ സാമ്പിളുകള്‍ കാക്കനാട്ടെ സര്‍ക്കാര്‍ ലാബില്‍ നിന്ന് അന്വേഷണ സംഘം തിരിച്ചുവാങ്ങി. ഹൈദരാബാദിലെ ലാബില്‍ പരിശോധനയ്ക്ക് അയക്കുന്നതിനു വേണ്ടിയാണിത്. മണിയുടെ ശരീരത്തില്‍ ക്‌ളോര്‍ പൈറിഫോസ് എന്ന കീടനാശിനി കണ്ടെത്തിയതായി കാക്കനാട്ടെ ലാബിന്റെ പരിശോധനാ റിപോര്‍ട്ടിലുണ്ടായിരുന്നുവെങ്കിലും  മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശേഖരിച്ച് ഇദ്ദേഹത്തിന്റെ മൂത്രത്തിലും രക്തത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയിരുന്നില്ല. ഇവിടെ നടത്തിയ പരിശോധനയില്‍ കഞ്ചാവ്, കറുപ്പ്, മെത്തനോള്‍ എന്നിവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. ഇവ കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയിരുന്നില്ല. ഇത്തരം പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദപരിശോധനയ്ക്കായി സാമ്പിളുകള്‍ ഹൈദരാബാദിലയക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

[related]
Next Story

RELATED STORIES

Share it