മണിയുടെ മരണം- റിപോര്‍ട്ട് സമര്‍പ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി എങ്ങനെയെത്തി എന്നതിനെക്കുറിച്ച് അനേ്വഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിക്കും ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. മണിയുടെ ഘാതകരെ കണ്ടെത്താനുള്ള കാലതാമസത്തെക്കുറിച്ച് റിപോര്‍ട്ടില്‍ വിശദീകരിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു. മണിയുടെ സഹോദരന്‍ രാമകൃഷ്ണനും ഭാര്യ നിമ്മിയും ചേര്‍ന്നു സമര്‍പ്പിച്ച പരാതിയിലാണു നടപടി. സമയബന്ധിതമായി അനേ്വഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സിബിഐ പോലുള്ള ഏജന്‍സികളെ അനേ്വഷണം ഏല്‍പ്പിക്കണമെന്നും പരാതിയില്‍ പറയുന്നു. മണിയുടെ ഘാതകരെ കണ്ടെത്താന്‍ പോലിസ് വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിക്കാത്തത് മനുഷ്യാവകാശലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. മണിയെ സാമ്പത്തികമായി സുഹൃത്തുക്കള്‍ ചൂഷണം ചെയ്തതിനെക്കുറിച്ച് അനേ്വഷണം വേണമെന്നും പരാതിയിലുണ്ട്.
Next Story

RELATED STORIES

Share it