Flash News

മണിയുടെ മരണം: രാസപരിശോധനയില്‍ അമിത അളവില്‍ മെഥനോള്‍ കണ്ടെത്തി

മണിയുടെ മരണം: രാസപരിശോധനയില്‍ അമിത അളവില്‍ മെഥനോള്‍ കണ്ടെത്തി
X


kalabhavanmani-new

[related] കലാഭവന്‍ മണിയുടെ മരണത്തിന് കാരണം അമിത അളവില്‍ മെഥനോള്‍ ശരീരത്തല്‍ പ്രവേശിച്ചതാണെന്ന് രാസപരിശോധനയില്‍കണ്ടെത്തി. ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തിയിരിക്കുന്നത്. 45 മില്ലി ഗ്രാം മെഥനോളിന്റെ അംശമാണ് പരിശോധനയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിലും ഇരട്ടിയിലധികം മെഥനോളിന്റെ അംശമാണ് കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
വിഷമദ്യത്തില്‍ കണ്ടുവരുന്ന മെഥനോളിന്റെ അംശം മണിയുടെ ആന്തരിക അവയവങ്ങളില്‍ കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കേന്ദ്ര ലാബില്‍ നടത്തിയ പരിശോധനയില്‍  കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. അതേസമയം, കാക്കനാട്ടെ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം വ്യക്തമായിരുന്നു.
Next Story

RELATED STORIES

Share it