മണിയാശാനെന്താ ഹൈറേഞ്ച് കാസ്‌ട്രോയോ?

മണിയാശാനെന്താ ഹൈറേഞ്ച് കാസ്‌ട്രോയോ?
X
mm-mani

imthihan-SMALLപിണറായി മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ നിലയില്‍ സിപിഎമ്മില്‍ നിന്നും മണിയാശാന്‍ ഒഴികെയുളള സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ എം എം മണി ഒഴികെയുളളവരെല്ലാം മന്ത്രിമാരാകും. മണിയാശാനെ മാത്രം ഒഴിവാക്കിയതിന്റെ യുക്തി എന്താണെന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോ കോടിയേരി സഖാവോ വ്യക്തമാക്കിയിട്ടില്ല.

തൊഴിലാളികളും സാധാരണക്കാരും കൂടുതലുളള  ഇടുക്കി ജില്ലയില്‍ നിന്നും മറ്റു മന്ത്രിമാരില്ല എന്നതു പോലും മണിയാശാനു തുണയായില്ല.
പാര്‍ട്ടിയുടെ ശത്രുക്കളോട് കര്‍ക്കശ സ്വരത്തില്‍ പ്രതികരിക്കുന്ന തനി നാട്ടിന്‍പുറത്തുകാരന്റെ പ്രതിഛായ മണിക്ക് ഉണ്ട് എന്നതു വാസ്തവമാണ്. അദ്ദേഹത്തിന്റെ വണ്‍ ടൂ ത്രീ മോഡല്‍ പ്രസംഗങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കിയ തലവേദനയും ചില്ലറയല്ല.

[related]എന്നിരുന്നാലും സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നു വളര്‍ന്നു വന്നു സാധാരണക്കാരനോടൊപ്പം ജീവിച്ച് അവരുടെ ദൈനംദിന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന നേതാവ് എന്ന പ്രതിഛായയും മണിക്കുണ്ട എന്നത് നിഷേധിക്കാനാവില്ല.
വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി നേരം പുലരുമ്പോഴേക്കും മണിയുടെ വീട്ടിനു മുമ്പില്‍  നിത്യവും എത്തിച്ചേരുന്ന ജനക്കൂട്ടം തന്നെയാണ് അതിന്റെ തെളിവ്. അതാണ് എം എം മണിയെ മണിയാശാനാക്കുന്നതും. മണിയുടെ ജനകീയത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഗുണം ചെയ്തിട്ടുണ്ടെന്നതിലും സംശയമില്ല. അപ്പോള്‍ പിന്നെ മണി ഒഴിവാക്കുന്നതിലെ ന്യായമെന്താണ്? വിവാദ പ്രസംഗങ്ങളാണെങ്കില്‍ അതേ കാരണം സഖാവ് ഇപി ജയരാജനും ബാധകമല്ലേ.
ഇനി തിരഞ്ഞെടുപ്പ് കാലത്ത് വെളളാപ്പളളിയുടെ വ്യക്തിഹത്യക്കു വിധേയനാകേണ്ടി വന്ന മണിയുടെ ശരീരഭാഷയോട് പാര്‍ട്ടിക്കും ചതുര്‍ത്ഥിയാണോ? സെല്‍ഫി യുഗത്തില്‍ കെ.ടി ജലീലിനെപ്പോലെയുളള  സുന്ദരക്കുട്ടപ്പന്‍മാരെ മാത്രമേ അധ്വാനവര്‍ഗത്തിന്റെ പാര്‍ട്ടിപ്പോള്‍ ബോധിക്കൂ എന്നുണ്ടോ. അതോ ഹൈറേഞ്ചിലെ ഭൂമി രാഷ്ട്രീയത്തിന്റെ ബലിയാടോ? അതോ ഹൈറേഞ്ച് കാസ്‌ട്രോ ആക്കി പ്രഖ്യാപിച്ചതാണോ എന്നും വ്യക്തമല്ല.

ഉപദംശം: പാല്‍ കറന്നും കോഴികളെ വളര്‍ത്തിയും  ലളിത ജീവിതത്തിലൂടെ എതിരാളികളുടെ പോലും മനം കവര്‍ന്ന കല്‍പറ്റ എം എല്‍ എ സി.കെ ശശീന്ദ്രനെ മൃഗ ക്ഷേമ വകുപ്പിന്റെയോ മറ്റോ ചുമതലയുളള മന്ത്രിയാക്കിയിരുന്നെങ്കില്‍ പിണറായി മന്ത്രിസഭക്ക് തീര്‍ച്ചയായും അതൊരു പൊന്‍തൂവലാവുമായിരുന്നു. പിന്നാക്ക ജില്ലയായ വയനാടിന് പ്രാതിനിധ്യവും.ജാനുവിലൂടെ ചുരം കയറാന്‍ സംഘ് പരിവാര്‍ ശക്തികള്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ വിശേഷിച്ചും. കുത്തകളുടേയും പണചാക്കുകളുടേയും തോഴന്‍ എന്ന ഇമേജില്‍ നിന്ന് പിണറായി സഖാവിന് ആശ്വാസവുമായേനെ.
Next Story

RELATED STORIES

Share it