Second edit

മണിപ്പൂരിലെ 'അമ്മമാര്‍'

ഓര്‍മയില്ലേ ഒരു വ്യാഴവട്ടക്കാലം മുമ്പ് 2004ല്‍ മണിപ്പൂരിലെ 12 അമ്മമാര്‍ ഇംഫാലിലെ തെരുവിലൂടെ സ്വയം വസ്ത്രാക്ഷേപം ചെയ്തുകൊണ്ട്, സൈനികാസ്ഥാനത്തേക്കു നടത്തിയ പ്രകടനം! അവരുടെ മുദ്രാവാക്യങ്ങള്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു: 'പട്ടാളക്കാരേ, ഞങ്ങളെ ബലാല്‍സംഗം ചെയ്‌തോളൂ; ഞങ്ങളുടെ ഇറച്ചി തിന്നോളൂ.' തങ്കം മനോരമ എന്ന സ്ത്രീയെ പട്ടാളക്കാര്‍ ബലാല്‍സംഗം ചെയ്തു കൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു ആ നഗ്നതാ പ്രകടനം. അനീതിക്കെതിരായ സമരത്തില്‍ ഏതറ്റംവരെ പോവാനും മടിയില്ലാത്തവരാണ് മണിപ്പൂരിലെ ഇമമാര്‍. അമ്മയുടെ മണിപ്പൂരി വാക്കാണ് ഇമ.
1980ല്‍ മണിപ്പൂരില്‍ നടപ്പാക്കിയ 'അഫ്‌സ്പ' എന്ന കരിനിയമമാണ് പട്ടാളത്തിനു എന്തും ചെയ്യാനുള്ള അധികാരം നല്‍കിയത്. ഇതിന്റെ ഊക്കിലാണ് അവര്‍ 2004ല്‍ പത്തുപേരെ വെടിവച്ചു കൊന്നത്. തുടര്‍ന്നാണ് ഇറോം ശര്‍മിള എന്ന പെണ്‍കുട്ടി സമാനതകളില്ലാത്തവിധം നീണ്ട നിരാഹാരസമരമാരംഭിക്കുന്നത്. ഒമ്പതു മണിപ്പൂരി ചെറുപ്പക്കാരുടെ ജഡങ്ങള്‍ അന്തിമശുശ്രൂഷ കാത്ത് മോര്‍ച്ചറിയില്‍ കിടക്കുകയാണ്. മൂന്നു കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്തതിനു പോലിസ് വെടിവച്ചുകൊന്ന വിദ്യാര്‍ഥികള്‍. നീതി കിട്ടുന്നതുവരെ അവരുടെ ശവസംസ്‌കാര കര്‍മം നടത്തുകയില്ലെന്നാണ് മണിപ്പൂരിലെ അമ്മമാരുടെ തീരുമാനം. നോക്കൂ, എത്ര ധീരമാണ് ഈ അമ്മ മനസ്സ്.
Next Story

RELATED STORIES

Share it