മണിപ്പാല്‍ കൂട്ടബലാല്‍സംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
BY TK tk15 Oct 2015 12:43 PM GMT
X
TK tk15 Oct 2015 12:43 PM GMT
മംഗളൂരു: തിരുവനന്തപുരം സ്വദേശിനിയായ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ റിക്ഷയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികളെ ഉഡുപ്പി ജില്ലാ സെഷന്‍സ് ജഡ്ജ് ബി ശിവശങ്കര്‍ വിവിധ വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
തട്ടിക്കൊണ്ടുപോയതിന് 10,000 രൂപ വീതം വേറേയും പിഴ അടക്കണം.
കേസിലെ മുഖ്യപ്രതികളായ യോഗീഷ് പൂജാരി, ഹരിപ്രസാദ് പൂജാരി, ആനന്ദ് എന്നിവരെയാണ് ശിക്ഷിച്ചത്.
കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് യോഗീഷിന്റെ സഹോദരന് ബാലചന്ദ്ര, ഹരി പ്രസാദിന്റെ സഹോദരന് ഹരീന്ദ്ര പ്രസാദ് എന്നിവരെ മൂന്ന് വര്‍ഷം വീതം തടവിനും 5,000 രൂപ വീതം പിഴയടക്കാനും കോടതി വിധിച്ചു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT