Kollam Local

മണല്‍ കടത്ത് കേസ്; പ്രതിയെ വെറുതേവിട്ടു

ശാസ്താംകോട്ട: അനധികൃതമായി മണല്‍ ഖനനംചെയ്ത് 2011ലെ കേരളസംസ്ഥാന നദീതട സംരക്ഷണനിയമം ലംഘിച്ചുകൊണ്ട് ലോറിയില്‍ മണല്‍ കടത്തിക്കൊണ്ടുപോയി വിറ്റെന്നാരോപിച്ച് ശാസ്താംകോട്ട എസ്‌ഐ കെ ബി വിനോദ്കുമാര്‍ ചാര്‍ജ് ചെയ്ത കേസിലെ പ്രതി മൈനാഗപ്പള്ളി വേങ്ങ കുഴിവിള വടക്കതില്‍ വീട്ടില്‍ ഷെഫീക്കിനെ കുറ്റക്കാരനല്ലെന്ന് കണ്ട് ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(താല്‍ക്കാലികം) വി വി ജോസഫ് വെറുതേ വിട്ടു.

കേരളസംസ്ഥാന നദീതടസംരക്ഷണ നിയമപ്രകാരം സര്‍ക്കാര്‍ അധികാരപ്പെടുത്തിയതോ, അല്ലെങ്കില്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരോ, റവന്യൂ ഉദ്യോഗസ്ഥരോ നേരിട്ടെഴുതിയ പരാതി നല്‍കുകയോ ചെയ്യാതെ പോലിസ് ഉദ്യോഗസ്ഥര്‍ സ്വമേധയാ എടുത്ത കേസ് നിയമപരമായി നിലനില്‍ക്കുകയില്ലായെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതിയെ വെറുതേവിട്ടത്.
പ്രതിക്കുവേണ്ടി അഡ്വ. എ നൗഷാദ്, അഡ്വ. ആനയടി സുധികുമാര്‍, അഡ്വ. ആറമ്പില്‍ സദാശിവന്‍, അഡ്വ. എസ് എ ഷാജഹാന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it