kannur local

മണല്‍ലോറി ഓട്ടോ ടാക്‌സിയിലിടിച്ച് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

തളിപ്പറമ്പ്: വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോടാക്‌സിയില്‍ മണല്‍ ലോറിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ 9.15 ഓടെ ചിറവക്ക് ജങ്ഷനിലായിരുന്നു സംഭവം.
പരിക്കേറ്റ പരിയാരം കോരന്‍ പീടിക സ്വദേശി മുഹമ്മദ് ആഫിസ്(എട്ട്), അതിയടം സ്വദേശിനികളായ പി പാര്‍വതി(ആറ്), വേദ വിനയന്‍(ഒമ്പത്), കുപ്പം സ്വദേശിനികളായ റിയ ഫാത്തിമ(ഒമ്പത്), ജെസ്‌ന(ഒമ്പത്)എന്നിവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരിയില്‍ നിന്ന് മണലുമായി വരികയായിരുന്ന കെഎല്‍ 21 സി 5922 ടിപ്പര്‍ ലോറി കെഎല്‍ 13 എസി 2236 നമ്പര്‍ ഓട്ടോ ടാക്‌സിയില്‍ ഇടിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it