മണപ്പുറം മിന്നലെ ഫിലിം ടിവി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: പത്താമത് മണപ്പുറം മിന്നലെ ഫിലിം ടിവി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമ, ടെലിവിഷന്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകള്‍ക്കാണ് പുരസ്‌കാരം. ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ 7ന് വൈകീട്ട് 6.30നാണ് പുരസ്‌കാര വിതരണം. മികച്ച സിനിമാ സംവിധായകാനായി മാര്‍ട്ടിന്‍ പ്രക്കാട്ട ്(ചാര്‍ലി), നടനായി ജയസൂര്യ (സു സു സുധി വാത്മീകം, ലുക്കാചുപ്പി), നടിയായി ജ്യുവല്‍ മേരി (പത്തേമാരി) എന്നിവരെ തിരഞ്ഞെടുത്തു.
ടെലിവിഷന്‍ വിഭാഗത്തില്‍ മികച്ച നടനായി മനോജ് പറവൂര്‍( മഞ്ഞുരുകും കാലം, മഴവില്‍ മനോരമ), നടിയായി മാളവിക വെയില്‍സ് (പൊന്നമ്പിളി, മഴവില്‍ മനോരമ), ചലച്ചിത്രാധിഷ്ടിത പരിപാടിയുടെ സംവിധാനത്തിന് ബ്രൈറ്റ് സാം(കോടമ്പാക്കം ഡയറി ജീവന്‍ ടിവി), വാര്‍ത്താ ഛായാഗ്രാഹകനായി രാജേഷ് തകഴി (ഏഷ്യാനെറ്റ് ന്യൂസ്), വാര്‍ത്താ അവതാരകനായി ഫിജി തോമസ് (മനോരമ ന്യൂസ്), വാര്‍ത്താ അവതാരകയായി സ്മൃതി പരുത്തിക്കാട് (മാതൃഭൂമി ന്യൂസ്), വാര്‍ത്താ ഡോക്യുമെന്ററിക്ക് ലിജോ വര്‍ഗീസ് (ട്രൂത്ത് ഇന്‍സൈഡര്‍ മീഡിയവണ്‍), വാര്‍ത്താ റിപോര്‍ട്ടറായി സമീര്‍ സി (കൈരളി ടിവി) എന്നിവരെ തിരഞ്ഞെടുത്തു.
ശ്രീമന്‍ നാരായണന് എക്‌സലന്‍സ് ഇന്‍ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ പുരസ്‌കാരവും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഗായകനായ തോപ്പില്‍ ആന്റോക്കും നല്‍കും. മണപ്പുറം ഫിനാന്‍സ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, ഐശ്വര്യ അഡ്വര്‍ടൈസിങ്, പറക്കാട്ട് ജൂവലേഴ്‌സ്, ഇന്ത്യന്‍ വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it