Alappuzha local

മട്ടാഞ്ചേരി പാലം തുറന്നു

ആലപ്പുഴ: 28നകം 100 പാലങ്ങള്‍ കൂടി തുറക്കുന്നതോടെ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ജനങ്ങള്‍ക്കു തുറന്നുകൊടുത്ത പുതിയ പാലങ്ങളുടെ എണ്ണം 245 ആവുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീകുഞ്ഞ് പറഞ്ഞു. ആലപ്പുഴ നഗരത്തിലെ മട്ടാഞ്ചേരി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മിഷന്‍ 676 ന്റെ ഭാഗമായി 400 ദിവസത്തിനുള്ളില്‍ നൂറു പുതിയ പാലങ്ങള്‍ തുറന്നു കൊടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 28നകം 100 പുതിയ പാലങ്ങള്‍ കൂടി തുറക്കും. മട്ടാഞ്ചേരി പാലം അറുപതാമത്തേതാ ണെന്നും നിര്‍മാണം പൂര്‍ത്തീകരിച്ച 15 പാലങ്ങള്‍ കൂടി ഉദ്ഘാടനത്തിനു തയ്യാറായതായും മന്ത്രി പറഞ്ഞു. 247.76 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡാണ് പാലം നിര്‍മിച്ചത്. പാലത്തിന് 314 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.
ഡോ. റ്റി എം തോമസ് ഐസക് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, നഗരസഭാംഗങ്ങളായ റമീസത്ത്, സി സി നാസര്‍, മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ റ്റി എ മെഹബൂബ്, നസീര്‍ പുന്നയ്ക്കല്‍, പൊതുമരാമത്ത് നിരത്തുവിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ ദിവാകരന്‍ പ്രസംഗിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദീപ്തി ഭാനു റിപോര്‍ട്ട് അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it