ernakulam local

മട്ടാഞ്ചേരിയില്‍ ഡങ്കിപ്പനി വ്യാപകം

മട്ടാഞ്ചേരി: ഡങ്കിപനി ബാധിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍. മട്ടാഞ്ചേരി ലോബോ ജങ്ഷന് സമീപമുള്ള ചക്കരപറമ്പിലാണ് വ്യാപകമായി ഡങ്കിപ്പനി റിപോര്‍ട്ട് ചെയ്തത്.
ചക്കരപ്പറമ്പ് സ്വദേശികളായ അഷറഫിന്റെ മകള്‍ അജ്മി(20), മകന്‍ അജ്മല്‍ (17) ഷിഹാബിന്റെ ഭാര്യ അല്‍കാഫത്ത് (20) എന്നിവര്‍ ഫോര്‍ട്ട് കൊച്ചി താലുക്ക് ആശുപത്രിയിലെ ഐസിയുവിലും അഷ റഫ് (35) വാര്‍ഡിലും ചികില്‍സയിലാണ്. കൂടാതെ രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലും മുന്നുപേര്‍ പനയപ്പിള്ളി ഗൗതം ആശുപത്രിയിലും ചികില്‍സയിലാണ്.
ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡങ്കിപ്പനി ചികില്‍സയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ല, ആവശ്യമായ ഡോക്ടറുടെ സേവനവുമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. പശ്ചിമകൊച്ചി പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇവിടത്തെ വിവിധ പ്രദേശങ്ങളില്‍ ലഭിക്കുന്ന കുടിവെള്ളത്തില്‍ കോളിഫാമിന്റെ അളവ് കൂടുതലാണ്.
ഏറെ ദുര്‍ഗന്ധവും നിറവ്യത്യാസവുമാണ് കുടിവെള്ളത്തിന്.
സാമ്പത്തിക ശേഷിയുള്ളവര്‍ കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നതെങ്കിലും ദരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മലിനജലം കുടിക്കേണ്ടി വരുന്നു. കൊതുക് ശല്യവും ഏറെ രൂക്ഷമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ആശുപത്രികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ ഏറെ അപകടകരമായ അവസ്ഥയിലെത്തുമെന്നും ജനപ്രതിനിധികള്‍ ഇത് കണ്ടില്ലെന്ന് നടിക്കാതെ പകര്‍ച്ചവ്യാധികള്‍ ഇല്ലായ്മ ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോവണമെന്നും കൊച്ചി മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി സുള്‍ഫിക്കര്‍ അലി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it