kannur local

മട്ടന്നൂര്‍ ബസ്സ്റ്റാന്റ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു

മട്ടന്നൂര്‍: അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മട്ടന്നൂര്‍ നഗരത്തിലെ ബസ്സ്റ്റാന്റിനു പകരം പുതിയ ബസ്സ്റ്റാന്റ് നിര്‍മിക്കണമെന്ന ആവശ്യത്തിന് 15 വര്‍ഷത്തെ പഴക്കം.
മട്ടന്നൂര്‍ പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തിയതോടെ ആദ്യ നഗരസഭാ ബജറ്റിലാണ് പുതിയ ബസ് സ്റ്റാന്റിന് സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടി ടോക്കണ്‍ തുക വകകൊള്ളിച്ചത്. ഇതിന്റെ പ്രരംഭം എന്ന നിലയില്‍ വായന്തോടിനടുത്തു സ്ഥലം പരിശോധന നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് വരുന്ന നഗരസഭ ബജറ്റില്‍ ബസ്സ്റ്റാന്റ് എന്ന കാര്യം ആവര്‍ത്തനമെന്ന പോലെ അച്ചടിക്കുക മാത്രമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് വീണ്ടും ബസ്സ്റ്റാന്റ് എന്ന അശയം വീണ്ടും പുനപരിശോധിച്ചതിന്റെ ഭാഗമായി ഇരിക്കൂര്‍ റോഡിലെ കൊക്കയില്‍ സ്ഥലം പരിശോധന നടത്തിയെങ്കിലും തുടര്‍ നടപടി പിന്നെയും ചുവപ്പുനാടയില്‍ കുടുങ്ങി.
നിലവിലുള്ള ബസ്സ്റ്റാന്റ് 10ഓളം ബസ്സുകള്‍ക്ക് മാത്രമാണ് ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴികയുള്ളൂ. അഞ്ചരക്കണ്ടി, കീച്ചേരി, വെളിയമ്പ്ര, ശിവപുരം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോവുന്ന ബസ്സുകള്‍ ഏറെനേരെ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യും. ഇതുകൊണ്ട് തന്നെ തലശ്ശേരി-കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ക്ക് സ്റ്റാ ന്റില്‍ കടക്കാന്‍ പോലും പല സമയങ്ങളിലും കഴിയുന്നില്ല. വാഹനങ്ങളുടെ വര്‍ധനവ് കാരണം അപകടങ്ങള്‍ നടക്കുന്നതും നിത്യസംഭവമാണ്.
Next Story

RELATED STORIES

Share it