kasaragod local

മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ യാഥാര്‍ഥ്യമാവുന്നു

മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ യാഥാര്‍ഥ്യമാവുന്നു. നിര്‍മാണോദ്ഘാടനം ഡിസംബര്‍ 21ന് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. ബസ് സ്റ്റാന്റിനു തൊട്ടരികില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഐബി വളപ്പിലാണ് മനോഹരമായ ടൗണ്‍സ്‌ക്വയര്‍ നിര്‍മിക്കുന്നത്. ഇ പി ജയരാജന്‍ എംഎല്‍എ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചാണ് 2.5 കോടി രൂപ ചെലവില്‍ ടൗണ്‍സ്‌ക്വയര്‍ നിര്‍മിക്കാന്‍ ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് അംഗീകാരം നല്‍കിയത്. മട്ടന്നൂര്‍ മണ്ഡലം വികസന സെമിനാറില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളും പരിഗണിച്ച് പദ്ധതി തയ്യാറാക്കി.
പ്രശസ്ത ആര്‍കിടെക്റ്റ് പത്മശ്രി ജി ശങ്കറും സംഘവും സ്ഥലം സന്ദര്‍ശിച്ചാണ് രൂപരേഖ തയ്യാറാക്കിയത്. നഗരത്തിലെത്തുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രമായും പൊതുപരിപാടികളും സാംസ്‌കാരിക സായാഹ്നങ്ങളും സംഘടിപ്പിക്കാനുള്ള സ്ഥലമായും ടൗണ്‍സ്‌ക്വയര്‍ മാറും. കൂറ്റന്‍മരങ്ങളും വവ്വാല്‍ സങ്കേതവുമുള്ള സ്ഥലത്ത് പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള നിര്‍മാണ രീതിയാണ്ു ശങ്കര്‍ മുന്നോട്ടുവച്ചത്.
Next Story

RELATED STORIES

Share it