മട്ടന്നൂര്‍: കാറും കോളുമില്ലാതെ ഇപി
BY Sumeera SMR20 May 2016 5:08 AM GMT
Sumeera SMR20 May 2016 5:08 AM GMT
പ്രചാരണഘട്ടത്തില്‍ തന്നെ വിജയം പ്രഖ്യാപിക്കപ്പെട്ട മണ്ഡലമാണ് മട്ടന്നൂര്‍. എല്‍ഡിഎഫ് ഭൂരിപക്ഷം കൂട്ടാനും യുഡിഎഫ് നാണംകെട്ട തോല്‍വി ഒഴിവാക്കാനുമായിരുന്നു ഇവിടെ മല്‍സരിച്ചത്. ഒടുവില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയാവുമ്പോള്‍ സിറ്റിങ് എംഎല്‍എയും സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ഇ പി ജയരാജന് മികച്ച ഭൂരിപക്ഷം നേടി ഒരിക്കല്‍ കൂടി ജനപ്രതിനിധിയായിരിക്കുന്നു. വലിയ ഇളക്കിമറിക്കലൊന്നുമില്ലാതെയാണ് മട്ടന്നൂരില്‍ പരസ്യപ്രചാരണവും നിശബ്ദ പ്രചാരണവുമൊക്കെ സമാപിച്ചത്. കണ്ണൂര്‍വിമാനത്താവളത്തില്‍ പറക്കല്‍ പരീക്ഷണം നടത്തി വന്‍വികസന നേട്ടം യുഡിഎഫ് സര്ക്കാരുണ്ടാക്കിയെന്ന് പറഞ്ഞായിരുന്നു യുഡിഎഫ് പ്രചാരണം. എന്നാല്‍ അതൊന്നും ജനങ്ങള്‍ക്കിടയില്‍ ഏശിയില്ലെന്ന് വ്യക്തമായി. വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കലില്‍ മൂര്ഖന്പറമ്പിലെത്തിയ ജനത്തെ കണ്ട് ആശ്വസിച്ചവരാണ് യുഡിഎഫ് നേതാക്കള്‍. എന്നാല്‍ ഫലം വന്നപ്പോള്‍ ജനം ആര് പറഞ്ഞതാണ് വിശ്വസിച്ചെന്നത് ബോധ്യപ്പെട്ടു. കഴിഞ്ഞ തവണ നേടിയ 30512 ഭൂരിപക്ഷം ഇക്കുറി 43381 ആയി വര്‍ധിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT